പാടുകളില്ലാത്ത ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ തെറ്റായ ജീവിത ശൈലി കൊണ്ടും ഭക്ഷണ ശീലം കൊണ്ടും വിരവധി ചർമ്മ പ്രശ്‌നങ്ങൾ ഇന്ന് നാം അനുഭവിക്കുന്നുണ്ട്. ഇതിനുള്ള പരിഹാരം തേടുന്നത് ആകട്ടെ ക്രീമുകളിലും ബ്യൂട്ടി പാർലറുകളിലും. വില കൂടിയ ക്രീമുകളും ബ്യൂട്ടി പാർലറുകളിലെ ട്രീറ്റ്‌മെന്റുമെല്ലാം ഗുണത്തേക്കാളേറെ ചർമ്മത്തിന് ദോഷമാണ് ചെയ്യുക.
വീട്ടിലെ അടുക്കളയിലേക്ക് അൽപ്പമൊന്ന് കണ്ണോടിച്ചാൽ തിളക്കമാർന്ന ചർമ്മത്തിനുള്ള പ്രതിവിധിയുണ്ട്. മറ്റൊന്നുമല്ല അരിപ്പൊടി തന്നെയാണ് ഇതിനുള്ള മാർഗ്ഗം. കേൾക്കുമ്പോൾ അൽപ്പം സംശയം തോന്നുമെങ്കിലും അരിപ്പൊടി ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ അറിഞ്ഞാൽ ഏവരും അമ്പരക്കും.
ഉറമില്ലായ്മ, സ്‌ട്രെസ്, ടെൻഷൻ എന്നിവയുടെ അനന്തരഫലമാണ് കണ്ണിന് അടിയിലെ കറുപ്പ് . ഇത് മാറാൻ അരിപ്പൊടി കൊണ്ടുള്ള ചെറിയ ഒരു പാക്ക് തയ്യാറാക്കി കണ്ണിന് താഴെ പുരട്ടാം. അരിപ്പൊടി, പഴം, ആവണക്കെണ്ണ എന്നിവ സമം ചേർത്ത് കുഴച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കണ്ണിന് താഴെ പുരട്ടിയാൽ അമ്പരപ്പിക്കുന്ന ഫലം ഉറപ്പ്.
വരണ്ട ചർമ്മം മാറി മൃദുത്യം നിലനിർത്താൻ അരിപ്പൊടി കൊണ്ടുള്ള ഫേസ്പാക്ക് ഉപയോഗിക്കാം. അരിപ്പൊടി, ചോക്ലേറ്റ്, പഞ്ചസാര, തേൻ എന്നിവ സമം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
മുഖത്തിന് നിറം ലഭിക്കാനും നമുക്ക് അരിപ്പൊടി ഉപയോഗിക്കാം. അരിപ്പൊടി, തേൻ, തൈര് എന്നി കുഴച്ചുള്ള ലേപനം മുഖത്തും ശരീരത്തിലും തേയ്ക്കുന്നത് നിറം ലഭിക്കാൻ നല്ലതാണ്.
വേനൽകാലത്ത് പ്രധാനമായും നേരിടുന്ന ചർമ്മ പ്രശ്‌നമാണ് സൺ ടാൻ. ഇതിനുള്ള പരിഹാരവും അരിപ്പൊടിയിലുണ്ട്. ബൗളിൽ ലേശം അരിപ്പൊടിയിട്ട ശേഷം ഇതിലേക്ക് ഇളം ചൂടുള്ള പാൽ ചേർത്ത് കുഴയ്ക്കണം. ഈ പേസ്റ്റ് മുഖത്തും ശരീരത്തിലും തേയ്ക്കാം. 15 മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ വേണം ഇത് കഴുകി കളയാൻ. മുഖക്കുരു മാറാൻ അരിപ്പൊടിയിൽ അൽപ്പം വെള്ളരിക്ക ജ്യൂസ് ചേർത്ത് മുഖത്തിടാം.
Discussion about this post