മഞ്ഞ തൊപ്പി.. മുറം പോലുള്ള ചെവി… കഴുത്തിൽ ചുവപ്പ് റിബ്ബൺ. ഒരു കൂട്ടം ആനക്കുട്ടികളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാകും ഏവർക്കും ആദ്യ കാഴ്ചയിൽ തോന്നുക. എന്നാൽ ആനക്കുട്ടികൾക്കുള്ളിൽ രഹസ്യമായി മറ്റൊരു വിരുതൻ കൂടി ഒളിച്ചിരിക്കുന്നുണ്ട്. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടോ?. സംഗതി സത്യമാണ്. സൂക്ഷിച്ച് നോക്കിയാൽ ഈ വിരുതനെ കണ്ടുപിടിക്കാം.
ഒരു പൂച്ചയാണ് ആനക്കുട്ടികൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത്. ഈ പൂച്ചക്കുഞ്ഞിനെ അതിവേഗം കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. അങ്ങിനെയെങ്കിൽ നിങ്ങളെ ഒരു സംഭവമായി കണക്കാക്കാം. കാര്യം എന്താണെന്ന് അല്ലെ?. കാരണം പൂച്ചയെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല.
ഏഴ് സെക്കന്റിൽ വേണം പൂച്ചക്കുഞ്ഞിനെ കണ്ടെത്താൻ. അപാര ബുദ്ധി ശക്തിയും ഏകാഗ്രതയുള്ളവർക്കും ഉള്ളവർക്കേ അതിന് സാധിക്കൂ എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് പുറമേ നല്ല നിരീക്ഷണ ശേഷിയും ആവശ്യമാണ്. അങ്ങനെയെങ്കിൽ ഏഴ് സെക്കന്റിൽ പൂച്ചക്കുഞ്ഞിനെ കണ്ടെത്താം.
വലതു ഭാഗത്തായി ആനക്കുഞ്ഞിന് മുകളിലായിട്ടാണ് പൂച്ചക്കുഞ്ഞുള്ളത്. ഇനി സൂക്ഷിച്ച് നോക്കിയാൽ ഇത് കാണാം. ആനക്കുട്ടികൾ നിറഞ്ഞ ഈ ചിത്രം ഒപ്ടിക്കൽ ഇല്യൂഷൻ ചിത്രമാണ്. ഇതേ തുടർന്നാണ് ആദ്യ കാഴ്ചയിൽ പൂച്ചക്കുഞ്ഞ് ശ്രദ്ധയിൽപ്പെടാതിരുന്നത്. എന്നാൽ അപാര ഏകാഗ്രതയുള്ളവർക്ക് ആദ്യ കാഴ്ചയിൽ തന്നെ ഇതിന് സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
Discussion about this post