ആലപ്പുഴ: മാന്നാറിൽ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കുടമ്പേരൂരിലാണ് സംഭവം. കൃപാസദനത്തിൽ മിഥുൻ കുമാർ ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
രാവിലെയോടെയായിരുന്നു സംഭവം. മിഥുന്റെ അച്ഛനും അമ്മയുമാണ് സംഭവം ആദ്യം കണ്ടത്. നാല് വയസ്സുള്ള കുട്ടിയുടെ മൃതദേഹം നിലത്താണ് കിടന്നിരുന്നത്. വിവരം അറിയിക്കാനായി മുറിയിലേക്ക് പോയപ്പോഴാണ് മിഥുനെ മരിച്ച നിലയിൽ കണ്ടത്. കിടപ്പുമുറിയ്ക്കുള്ളിൽ മിഥുൻ തൂങ്ങിമരിക്കുകയായിരുന്നു. ഉടനെ വീട്ടുകാർ വിവരം പോലീസിനെ അറിയിച്ചു.
മിഥുന്റെ ഭാര്യ ഭാര്യ വിദേശത്ത് നഴ്‌സാണ്. കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റും.












