കോഴിക്കോട്: പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിയ സംഭവത്തിൽ എസ്‌ഐയ്‌ക്കെതിരെ നടപടി. എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മുക്കം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ നൗഷാദിനെതിരെയാണ് നടപടി സ്വീകരിച്ചത്. തൊണ്ടി മുതലായി സൂക്ഷിച്ച മണ്ണുമാന്തി യന്ത്രം ആയിരുന്നു പോലീസ് സ്‌റ്റേഷനിൽ നിന്നും കടത്തിയത്.
തൊണ്ടുമുതൽ കടത്തിയതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
തോട്ടുമുക്കം സ്വദേശിയായ സുധീഷ് (30) മരിക്കാനിടയായ മണ്ണ് മാന്തി യന്ത്രമായിരുന്നു കടത്തിയത്. പ്രദേശത്തെ ക്വാറിയുടമയുടേതാണ് ഇത്. സുധീഷിന്റെ മരണത്തിന് പിന്നാലെ മണ്ണുമാന്തി യന്ത്രം പോലീസ് കസ്റ്റഡിയിൽ എടുത്ത് സൂക്ഷിച്ചിരുന്നു. പോലീസ് സ്‌റ്റേഷന്റെ പിൻഭാഗത്ത് ആണ് സൂക്ഷിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ഇവിടെ നിന്നും കടത്തിക്കൊണ്ട് പോകുകയായിരുന്നു.
ഈ മണ്ണുമാന്തി യന്ത്രത്തിന് ഈ യന്ത്രത്തിന് നമ്പർ പ്ലേറ്റും ഇൻഷുറൻസും ഉണ്ടായിരുന്നില്ല. ഈ യന്ത്രമാണ് ഏഴംഗ സംഘം കടത്തിയത്. ഇതിന് പകരം ഇൻഷൂറൻസ് ഉൾപ്പെടെ രേഖകളുളള മറ്റൊരു മണ്ണ് മാന്തി യന്ത്രം ഇവിടെ കൊണ്ടു വന്നിടുകയായിരുന്നു.
Discussion about this post