ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്ന ചിരകാല സ്വപ്‌നം പൂവണിയാതെ പോയതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം പാകിസ്താൻ താരങ്ങൾ സ്റ്റേഡിയം വിട്ട് പോയത്. ഐസിസി ലോകകപ്പിൽ തുടർച്ചയായ എട്ടാമത്തെ മത്സരത്തിലാണ് പാകിസ്താൻ ഇന്ത്യയോട് തോൽക്കുന്നത്.
ഇപ്പോഴിതാ പാകിസ്താന്റെ തോൽവിയിൽ വിചിത്രമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാകിസ്താൻ ആരാധകനും ടിക്ടോക്കറുമായ ഹരീം ഷാ. ദുർമന്ത്രവാദമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെന്ന് ടിക് ടോക്കറായ ഹരീം ഷാ ആരോപിക്കുന്നു. ഒരിക്കലും സത്യസന്ധത നിറഞ്ഞ ഗെയിമായിരുന്നില്ലെന്നും ഇവർ പറയുന്നു. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം ഒരിക്കലും ന്യായമായ കളിയിലൂടെയായിരുന്നില്ല. അത് ആഭിചാരത്തിലൂടെ നേടിയതാണ്.
ഇതിന് പിന്നിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്നും ഹരീം ഷാ കുറ്റപ്പെടുത്തി. പ്രമുഖ ദുർമന്ത്രവാദി തന്ത്രി കാർത്തിക് ചക്രവർത്തി ആഭിചാര കർമങ്ങൾ ചെയ്യാൻ ജയ് ഷാ നിയമിച്ചിരുന്നു. പാകിസ്താൻ ടീമിനെതിരെ ഈ തന്ത്രിയാണ് ദുർമന്ത്രവാദം നടത്തിയത്. ഐസിസി ഇക്കാര്യം അന്വേഷിക്കണം. ഒരിക്കലും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ഹരീം ഷാ പറഞ്ഞു.
Discussion about this post