കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞിരിക്കുകയാണ്. രാവിലെ ഏഴുമണിമുതലാണ് മത്സരങ്ങൾക്ക് തുടക്കമായത്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടമായിരുന്നു ആദ്യമത്സരം. കണ്ണൂർ ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപിയുടെ സ്വർണം നേടി.
ഇതിനിടെ കായികോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികളുടെ ദുരിതയാത്രകളും ചർച്ചയാവുന്നുണ്ട്. തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാനകായികോത്സവത്തിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്. ബസിനുപുറത്തത് സുരക്ഷിതമായി കരുതിവച്ചിരിക്കുന്നത് പോൾ വാൾറ്റിനുള്ള പോൾ ആണ്. അവ താഴെ പോകാതെ കൈകൊണ്ട് ഏതാണ്ട് ഇരുപതിലധികം കിലോമീറ്റർ ദൂരം ആ കുട്ടികൾ അതിങ്ങനെ പിടിച്ചു കാണും.ബാഗും മറ്റുപലതും അവരുടെ കയ്യിലുമുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംസ്ഥാന കായികോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസി ബസുകളിൽ യാത്ര ഒരുക്കിയില്ലെങ്കിലും കുറച്ചു കൂടി പരിഗണന കൊടുത്ത് ഈ കഷ്ടപ്പാട് ഒന്ന് മാറ്റാനുള്ള നടപടി ഉണ്ടാകണമെന്ന് നിരവധി പേരാണ് ഇതോടെ ആവശ്യപ്പെടുന്നത്. വളർന്നു വരുന്ന കായിക താരങ്ങൾക്ക് കുറച്ചു കൂടി പരിഗണന നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയോട് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
അതേസമയം ആദ്യദിനത്തിൽ 19 മത്സരങ്ങൾ പൂർത്തിയായി. 50 പോയിന്റുകളുമായി പാലക്കാട് ജില്ല ആണ് മുന്നിൽ. സ്‌കൂൾ തലത്തിൽ ഐഡിയൽ കടകശേരിയാണ് മുന്നിലുള്ളത്. 100 മീറ്റർ ഓട്ടമടക്കമുള്ള മത്സരങ്ങൾ നാളെയാണ് നടക്കുക. ഈ മാസം 20ന് കായികമേള അവസാനിക്കും.













Discussion about this post