തിരുവനന്തപുരം : പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമം. നെടുമങ്ങാട് സ്വദേശി രമ്യ രാജീവിനാണ് കഴുത്തിൽ കുത്തേറ്റത്. രമ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രമ്യയെ കുത്തിയശേഷം പ്രതി ദീപക് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. രമ്യയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. അതിനിടയിൽ വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രമ്യയുടെ കഴുത്തിൽ കുത്തി. അതിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.രമ്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.








