കൊച്ചി: ശബരിമണ്ഡലകാല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങൾ ഇത്തരത്തിൽ അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സർക്കാർ ബോർഡ് വെച്ച് വരുന്ന തീർത്ഥാടക വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല.
പ്രധാന ഇടത്താവളങ്ങളിൽ പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളും വലിയ രീതിയിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. ഇത്തരത്തിൽ യാതൊരു വിധ അലങ്കാരങ്ങളും വാഹനങ്ങളിൽ പാടില്ലെന്ന് കോടതി വ്യക്തമാക്കി.മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടി നിർദ്ദേശം നൽകി.
ബേസ് മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്നും മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നൽകി.ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്തും ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു
Discussion about this post