സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സ്ഥിരമായി ഇത് കളിക്കുന്നവർ നമുക്ക് ഇടയിൽ ധാരാളമാണ്. ഇത്തരത്തിൽ ദിവസേന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ കളിക്കുന്നത് നമ്മുടെ ബുദ്ധിശക്തിയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ. അത്തരത്തിൽ ബുദ്ധി പരീക്ഷിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
ചിത്രത്തിൽ ഒരു കൂട്ടം കൂണുകൾ ആണ് ഉള്ളത്.എന്നാൽ കൂണുകൾക്കുള്ളിൽ ഒരു വിരുതൻ ഒളിച്ചിരിപ്പുണ്ട്. ഇവനെ കണ്ടെത്തുകയാണ് നിങ്ങളുടെ ജോലി. കേൾക്കുമ്പോൾ നിസാരമാണെന്ന തോന്നുന്നുണ്ടെങ്കിൽ ആ തോന്നൽ മാറ്റുന്നത് ആയിരിക്കും നല്ലത്. കാരണം ആ വിരുതനെ കണ്ടുപിടിയ്ക്കൽ അൽപ്പം ശ്രമകരമാണ്.
ഒരു എലിയാണ് കൂണുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത്. ഈ എലിയെ കണ്ടുപിടിയ്ക്കാൻ നിങ്ങൾക്ക് 15 സെക്കൻഡ് സമയം നൽകാം. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾ എലിയെ കണ്ടുപിടിച്ചു എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ഒരു കേമൻ തന്നെ.
സാധാരണ ചിത്രമാണ് എങ്കിൽ എലിയെ നമുക്ക് വേഗത്തിൽ കണ്ടുപിടിക്കാം. എന്നാൽ ഇതൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം ആയതാണ് ഇതിന് പ്രയാസം ഉണ്ടാക്കുന്നത്. കാരണം ഇത്തരം ചിത്രങ്ങൾ കണ്ണുകളെ കബളിപ്പിക്കും. ആദ്യം കാണുന്നത് ആയിരിക്കില്ല ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളിൽ ശ്രദ്ധിച്ച് നോക്കിയാൽ വീണ്ടും കാണുക. ചിലത് കാണണമെങ്കിൽ അസാദ്ധ്യമായ ഏകാഗ്രതയും വേണം. അത്തരത്തിൽ ഏകാഗ്രത വേണ്ട ചിത്രമാണ് ഇത്.
Discussion about this post