Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ലോകം മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ പോലും അഴിമതി നടത്താൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കുകയുള്ളൂ; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

by Brave India Desk
Oct 20, 2023, 03:53 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കൊവിഡ് കാലത്ത് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വലിയ ക്രമക്കേട് സിഎജി കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കൊവിഡിൽ ജനം ദുരിതം അനുഭവിക്കുന്ന സമയത്ത് സർക്കാർ നടത്തിയ മുനുഷ്യത്വമില്ലാത്ത അഴിമതിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും ബന്ധപ്പെട്ടവർക്കുമെതിരെ ഉടൻ കേസെടുക്കാൻ പൊലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

കൊവിഡ് സമയത്ത് എല്ലാ ദിവസവും വൈകീട്ട് ആറുമണിക്ക് ടിവിയിൽ വന്ന് ആടിനെയും പൂച്ചയേയും വരെ പറ്റി കരുതൽ കാണിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഇത്രയും വലിയ അഴിമതി നടക്കുമെന്ന് ആരും വിശ്വസിക്കില്ല. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തണം. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്യാൻ കമ്പനികൾ തയ്യാറായിരുന്നപ്പോഴും മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങാൻ തീരുമാനിച്ചതിൽ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. ലോകം മഹാമാരിയിൽ വിറങ്ങലിച്ച് നിന്നപ്പോൾ പോലും ഇത്തരം അഴിമതി നടത്താൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

മുൻപരിചയമില്ലാത്ത അഗ്രത ഏവിയോൺ എന്ന കമ്പനിക്ക് ഒരു കോടി ഗ്ലൗസിന്റെ ഓർഡർ നൽകിയതും ക്രമക്കേടാണ്. 41 ലക്ഷം ഗ്ലൗസ് മാത്രമാണ് കമ്പനി എത്തിച്ച് നൽകിയത് എന്നിരിക്കെ ബാക്കി പണം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
നൽകിയ കരാർ റദ്ദാക്കിയും കെഎംഎസ്സിഎൽ തട്ടിപ്പ് നടത്തിയെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. വില കുറച്ച് നൽകാമെന്ന് പറഞ്ഞ കമ്പനിയുമായുണ്ടാക്കിയ കരാറാണ് സർക്കാർ റദ്ദാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉയർന്ന വിലയ്ക്കു മറ്റു കമ്പനികൾക്ക് ഓർഡർ നൽകാൻ വേണ്ടിയായിരുന്നു ഇതെന്നു വ്യക്തം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു തന്നെ വിപണിയിൽ കിറ്റ് ലഭ്യമായിരിക്കെയാണ് ഉയർന്ന വിലയ്ക്കു മുൻപരിചയമില്ലാത്ത കമ്പനികൾക്ക് ഓർഡർ നൽകിയത്. അടിയന്തര സാഹചര്യത്തിൽ 50% തുക മുൻകൂർ നൽകി അവശ്യ സാധനങ്ങൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും റൊക്കം പണം നൽകി സാമഗ്രികൾ വാങ്ങിച്ചത് ചട്ടവിരുദ്ധമാണ്. ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തിയ അഴിമതിയാണ് ഇതെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: BJPk.surendranCMpinarai vijayanCovidKS
Share
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

കോഹ്‌ലിയെ എളുപ്പം, ഗില്ലിനെ ചിലപ്പോൾ; പക്ഷേ രോഹിത്തിനെ സമ്മതിപ്പിക്കൽ ‘ടഫ്’; അവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies