Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കയറുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ; ഞങ്ങൾ അങ്ങനെ നടന്ന് ശീലമുളളവർ അല്ലല്ലോ; വിഎസിനൊപ്പം ശബരിമലയിൽ പോയ ഓർമ്മ പങ്കുവെച്ച് പി.കെ ശ്രീമതി

by Brave India Desk
Oct 20, 2023, 08:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; വി.എസ് അച്യുതാനന്ദനൊപ്പം ശബരിമല കയറിയ ഓർമ്മ പങ്കുവെച്ച് പി.കെ ശ്രീമതി. രാവിലെ വിഎസിന് പിറന്നാൾ ആശംസ നേരാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയ പി.കെ ശ്രീമതി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കവേയാണ് പഴയ ഓർമ്മകൾ പങ്കുവെച്ചത്.

മനസിൽ തങ്ങി നിൽക്കുന്ന കാര്യമാണ് ശബരിമല യാത്രയെന്ന് പി.കെ ശ്രീമതി പറഞ്ഞു. കയറുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ. മസില് കോച്ചിപ്പിടിച്ച് കാല് വയ്യാതായി. കാരണം അങ്ങനെ നടന്ന് ശീലമുളളവർ അല്ലല്ലോ. പക്ഷെ അദ്ദേഹത്തെ സമ്മതിക്കണം. താഴെയെത്തിയപ്പോഴും ഒരു വിഷമവും ഇല്ലായിരുന്നുവെന്നും പി.കെ ശ്രീമതി പറഞ്ഞു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

അന്ന് വി.എസിന് 84 വയസായിരുന്നു. മല കയറാൻ കഴിയുമോയെന്ന് എല്ലാവരും ചോദിച്ചു. സന്നിധാനത്ത് ഐസിയു സൗകര്യമുളള ആശുപത്രി സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹമായിരുന്നു. നീലിമലയിലും അപ്പാച്ചിമേടും കാർഡിയോളജിയുമായി ബന്ധപ്പെട്ട ഹെൽത്ത് സെന്ററുകൾ ഉണ്ട്. ഐസിയു സൗകര്യമുളള ആശുപത്രി സന്നിധാനത്ത് തന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ പെട്ടന്നാണ് ആരോഗ്യവകുപ്പ് അത് സജ്ജമാക്കിയത്.

അവിടെ പോയി ഉദ്ഘാടനം ചെയ്യാമെന്ന് വി.എസ് തന്നെയാണ് പറഞ്ഞത്. അതുവഴി ഞാനും ശബരിമല കണ്ടു. സന്നിധാനത്ത് കയറാനും അന്ന് അവിടെ താമസിക്കാനും ഒക്കെ സാധിച്ചു. മല കയറുമ്പോൾ ശരിക്കും അദ്ദേഹത്തിന് ഒപ്പമെത്താൻ ചെറുപ്പക്കാർ പോലും വിഷമിച്ചു. അന്ന് ഇത്രയും സൗകര്യങ്ങൾ പോലും ശബരിമലയിൽ ഇല്ല. പടികളുടെ സ്ഥാനത്ത് ഒരു കമ്പിയുണ്ടെന്ന് മാത്രമേയുളളൂ. ഇപ്പോ വലിയ മാറ്റം വന്നിട്ടുണ്ടെന്നും പോകുന്നവർക്ക് അനായാസമായി മല കയറാമെന്നും പി.കെ ശ്രീമതി പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ വിഎസ് മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനത്തോടെ ഓർക്കുകയാണെന്നും പി.കെ ശ്രീമതി പറഞ്ഞു. രാവിലെ സമൂഹമാദ്ധ്യമങ്ങളിലൂടെ അന്നത്തെ ചടങ്ങിൽ വി.എസിനൊപ്പം ഇരിക്കുന്ന ചിത്രവും പി.കെ ശ്രീമതി പങ്കുവെച്ചിരുന്നു.

Tags: vs achuthanandanp k sreemathiFormer Kerala CMSabarimala visit
Share19
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies