കൊല്ലം : കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.
കുളത്തുപ്പുഴ ഇഎസ്എം കോളനി നിവാസിയായ അജീഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വൈകിട്ട് ഏഴരയോടെയായിരുന്നു ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് ഫോൺ ചെയ്തു കൊണ്ട് നിൽക്കുമ്പോഴായിരുന്നു അജീഷിനെ ഓടിയെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയും കുത്തി വീഴ്ത്തുകയും ചെയ്തത്.
അജീഷിന്റെ വയറിലും നെഞ്ചത്തും മുതുകിലും ആണ് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Discussion about this post