മലപ്പുറം: തിരൂരിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് മരിച്ചത്. സംഭവം കൊലപാതകം ആണെന്ന് പോലീസ് പറഞ്ഞു.
രാവിലെയോടെയായിരുന്നു മൃതദേഹം കൂട്ടായി സ്വദേശിയുടെ പുരയിടത്തിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടവർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ കാലുകളിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇതിൽ നിന്നും ചോരവാർന്നാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.












