ഡല്‍ഹി: രാഷ്ട്രീയസാംസ്കാരിക നേതാക്കന്മാരെയെല്ലാം പിന്തള്ളി ‘പശു’ യാഹുവിന്റെ പേഴ്സണാലിറ്റി ഓഫ് ദ ഇയറായി. ഓണ്‍ലൈന്‍ ചര്‍ച്ചകളുടെയും ഇന്റര്‍നെറ്റിലെ തിരച്ചിലിന്റെയും കണക്കെടുത്താണ് 2015 ലെ പേഴ്സണാലിറ്റി ഓഫ് ദ ഇയറായി പശുവിനെ യാഹൂ ഇന്ത്യ തിരഞ്ഞെടുത്തത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചതോടെയാണ് പശു വാര്‍ത്തയില്‍ നിറഞ്ഞുതുടങ്ങിയത്. ഇത് ഓണ്‍ലൈനായും ഓഫ്ലൈനായും വന്‍ ചര്‍ച്ചയായി. പിന്നാലെ ദാദ്രി കൊല, അവാര്‍ഡ് തിരിച്ചുകൊടുക്കല്‍, അസഹിഷ്ണുത ചര്‍ച്ചകള്‍ എല്ലാം കൂടി വിലയിരുത്തിയാണ് പശുവിനെ പേഴ്സണലാറ്റി ഓഫ് ദ ഇയറാക്കിയതെന്ന് യാഹു വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
ബീഫ് വിവാദവും ഗോവധവും വന്‍ രാഷ്ട്രീയചര്‍ച്ചയായി നിറഞ്ഞതോടെ പശു വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2015. ഇന്ത്യയിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമാണ് ന്യൂസ്മേക്കര്മാര്.
മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വേര്‍പാട്, ഷീന ബോറ കൊലക്കേസ്, വ്യാപം അഴിമതി എന്നിവയാണ് വാര്‍ത്തകളില്‍ നിറഞ്ഞ സംഭവങ്ങളും വിവാദങ്ങളും. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ കായിക താരം ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം.എസ് ധോണിയാണ്. തുടര്‍ച്ചയായി നാലാം വര്‍ഷവും ഏറ്റവും കൂടുതല്‍ പേര് തിരഞ്ഞ വനിത സെലിബ്രിറ്റി സണ്ണി ലിയോണി തന്നെയാണ്.
Discussion about this post