ബസ്തര്‍: ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കാങ്കര്‍ ജില്ലയിലെ കൊയ്‌ലിബേഡ പോലീസ് സ്റ്റേഷന്‍ പരിധില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായി ബസ്തര്‍ ഐജി പി. സുന്ദര്‍രാജ് അറിയിച്ചു. ഇന്‍സാസ് റൈഫിള്‍, 12-ബോര്‍ റൈഫിള്‍ എന്നിവയടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സുരക്ഷാസേന ഓപ്പറേഷന്‍ ആരംഭിച്ചത്.
വനമേഖലയില്‍ ഇപ്പോഴും പരിശോധന തുടരുകയാണ്.












