ജയ്പൂർ: രാജസ്ഥാനിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 33 സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്.
അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നും സച്ചിൻ പൈലറ്റ് ടോങ്കിൽ നിന്നും മത്സരിക്കും. നിയമസഭാ സ്പീക്കർ സി പി ജോഷിനാഥ്ദ്വാരയിൽ നിന്നും ആർ പി സി സി തലവൻ ഗോവിന്ദ് സിംഗ് ദോട്ട്സാര ലക്ഷ്മൺഗഡിൽ നിന്നും മത്സരിക്കും.
നവംബർ 25 ന് ഒറ്റഘട്ടമായാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ നടക്കും. 200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. കോൺഗ്രസിന് 107 എം എൽ എമാരാണുള്ളത്. ഒരു എം എൽ എയുള്ള ആർ എൽ ഡിയും 13 സ്വതന്ത്രരും കോൺഗ്രസിനെ പിന്തുണയ്ക്കുന്നു.മുഖ്യ പ്രതിപക്ഷമായ ബി ജെ പിക്ക് 70 എം എൽ എമാരുണ്ട്. ആർ എൽ പിക്ക് മൂന്നും ബി ടി പിക്കും സി പി എമ്മിനും രണ്ട് എം എൽ എമാർ വീതവും ഉണ്ട്.
Discussion about this post