Monday, December 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘വലിയ സ്വപനങ്ങള്‍ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം, അത് സഫലമാക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവും’; നരേന്ദ്ര മോദിക്ക് കീഴില്‍ ലോകത്തിലെ മികച്ച വിനോദ സഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ ദോര്‍ദോ ഗ്രാം; കാണാം പ്രധാനമന്ത്രി പങ്കിട്ട ഗ്രാമത്തിന്റെ കാഴ്ചകള്‍

by Brave India Desk
Oct 21, 2023, 09:06 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഗുജറാത്ത് : ലോകത്തിലെ മികച്ച വിനോദ സഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കുപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ദോര്‍ദോ. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഗ്രാമീണ വികസനം, പരിസ്ഥിതി പരിപാലനം, സാംസ്‌കാരിക പൈതൃകവും വൈവിധ്യങ്ങളും എന്നിവയിലെ മികവുകള്‍ അടിസ്ഥാനമാക്കിയാണ് മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ തിരഞ്ഞെടുക്കുന്നത്. കച്ച് മരുഭൂമിയുടെ പ്രവേശനകവാടമായി അറിയപ്പെടുന്ന സ്ഥലമാണ് ദോര്‍ദോ. ഗ്രാമത്തിന്റെ വളര്‍ച്ചയും സൗന്ദര്യവും വര്‍ണ്ണിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്ക് വച്ച് പുതിയ വീഡിയോയിലൂടെ.

ഭൂകമ്പത്തില്‍ തകര്‍ന്ന കച്ചിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയതില്‍ മുന്‍ നിരയിലുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ ഗുജറാത്തിലെ ഗ്രാമങ്ങളെ വീണ്ടും പുഷ്ഠിപ്പെടുത്തി വികസനത്തിന്റേയും വളര്‍ച്ചയുടേയും നാളുകളിലേക്ക് എത്തിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഇന്നത് സാക്ഷാത്കരിച്ചതില്‍ സന്തോഷം പ്രകടപ്പിച്ചാണ് പ്രധാനമന്ത്രി ദോര്‍ദോയുടെ അവര്‍ണ്ണനീയമായ സൗന്ദര്യം വിളിച്ചോതുന്ന കാഴ്ചകള്‍ എക്‌സിലൂടെ പങ്കിട്ടത്. ലോകത്തിന്റെ മുഴുവന്‍ അംഗീകാരം കിട്ടിയ ദോര്‍ദോയുടെ ടൂറിസം സാധ്യതകള്‍ക്കുള്ള സുപ്രധാനമായ അംഗീകാരമാണിതെന്നും കച്ചിന്റെ സൗന്ദര്യത്തിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും തെളിവാണിതെന്നും അദ്ദേഹം കുറിച്ചു.

Stories you may like

ഹാദി വധം ; പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പോലീസ് ; പ്രതിഷേധം ശക്തമാക്കി ഇങ്ക്വിലാബ് മഞ്ച

സർക്കാരിന് തിരിച്ചടി ; ശബരിമല വിമാനത്താവളം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

Dhordo in Gujarat has been declared as the 'Best Tourism Village' by the @UNWTO. It is a significant recognition for the region's tourism potential. It is a testament to the beauty and cultural richness of Kutch. pic.twitter.com/fxWyc0z9pC

— PMO India (@PMOIndia) October 21, 2023

കച്ചിന്റെ വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെ പറ്റി വീഡിയോയിലൂടെ വിശദമാക്കുന്നു. വലിയ സ്വപനങ്ങള്‍ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം, അത് സഫലമാക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവെന്നതും തെളിയിക്കുന്നതാണ് കച്ചിന്റെ പുതിയ കാഴ്ചകള്‍. ഭൂകമ്പത്തില്‍ തകര്‍ന്ന ഈ വെള്ള ശ്മശാന ഭൂമിയെ, നിറങ്ങളുടെയും സംസ്‌കാരത്തിന്റെ ഉത്സവ മേളയാക്കി മാറ്റാനുള്ള സ്വപ്‌നം കണ്ടത് അദ്ദേഹമാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കച്ചില്‍ മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്നത്. നിരവധി പദ്ധതികള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയക്ക് കൂടുതല്‍ മിഴിവേകുന്നതിനായി കച്ച് ജനതയ്ക്ക് വിവിധതരം ട്രെയിനിംഗുകളും നല്‍കി.

കഴിയുന്നത്ര അവസരങ്ങളില്‍ മോദി റാന്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ദേശീയ അന്താരാഷ്ട്ര മാദ്ധ്യമങ്ങളെ കച്ചിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. ഇന്ന് വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന പ്രമുഖ വിനോദ സഞ്ചാര മേഖലയായി റാന്‍ ഓഫ് കച്ച് മാറി. ‘കച്ച് നഹി ദേഖാ തോ, കുച്ച നഹി ദേഖാ ഹൈ ഭായ്’, (കച്ച് കണ്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ പിന്നെ ഒന്നും കണ്ടിട്ടില്ല), ഒരിക്കല്‍ നരേന്ദ്ര മോദി പറഞ്ഞത്, ഇന്ന് ലോകം മുഴുവന്‍ ഏറ്റു പറയുന്നു.

ഗുജറാത്തിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കിലോമീറ്ററുകള്‍ നീളുന്ന ഉപ്പുമരുഭൂമിയാണ് കച്ച്. റാന്‍ ഓഫ് കച്ച് സന്ദര്‍ശിക്കുന്നവര്‍ താമസിക്കാനെത്തുന്ന സ്ഥലമാണ് ദോര്‍ദോ. ഉപ്പ് മരുഭൂമിയുടെ അതിരായി നിലകൊള്ളുന്ന ഈ കൊച്ചു നഗരത്തില്‍ മികച്ച താമസ സൗകര്യമുള്ള ഹോട്ടലുകള്‍ ലഭ്യമാണ്. പ്രശസ്മായ റാന്‍ ഉത്സവം നടക്കാറുള്ളതും ഇവിടെയാണ്. ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ മധ്യത്തോടെയാണ് റാന്‍ ഉത്സവ് നടക്കാറുള്ളത്. ലോകമെമ്പാടു നിന്നും ധാരാളം പേരാണ് ഈ ഉത്സവത്തിന്റെ ഭാഗമാകാനെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയാണ് കച്ച്. ഇവിടുത്തെ പകുതിയോളം ഭൂപ്രദേശം ഉപ്പ് മരുഭൂമിയാണ്. 23,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഗ്രേറ്റ് റാന്‍ ഓഫ് കച്ചും 16,000 ചതുരശ്രകിലോമീറ്റര്‍ വരുന്ന ലിറ്റില്‍ റാന്‍ ഓഫ് കച്ചും. ഒരുകാലത്ത് ഇവിടം മുഴവന്‍ സമുദ്രമായിരുന്നെന്ന് പറയപ്പെടുന്നു. മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്ന പ്രദേശം വേനലില്‍ വെള്ളം വറ്റുന്നതോടെ ആദ്യം ചതുപ്പും പിന്നെ ഉപ്പുപരലിന്റെ ഭൂമിയായി മാറുന്നു. ഈ വെളുത്ത ഭൂമി സൂര്യാസ്തമയത്തോടെ ചുവന്നുതുടുക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. പൂര്‍ണ്ണ ചന്ദ്രനെത്തുന്ന രാത്രികളില്‍ കച്ച് വെട്ടിത്തിളങ്ങും. മരൂഭൂമിയുടെ സീറോപോയിന്റ് എന്നുവിളിക്കുന്ന കച്ചിന്റെ മറ്റൊരറ്റത്ത് മനോഹരമായ സൂര്യോദയവും കാണാം.

Tags: Narendra Modirann of kutchDhordo
Share11TweetSendShare

Latest stories from this section

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

പത്മനാഭസ്വാമിയെ വണങ്ങി തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി ; സാക്ഷ്യം വഹിച്ച് മുതിർന്ന നേതാക്കൾ ; മേയർ തിരഞ്ഞെടുപ്പ് 26ന്

പത്മനാഭസ്വാമിയെ വണങ്ങി തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി ; സാക്ഷ്യം വഹിച്ച് മുതിർന്ന നേതാക്കൾ ; മേയർ തിരഞ്ഞെടുപ്പ് 26ന്

Discussion about this post

Latest News

ഹാദി വധം ; പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പോലീസ് ; പ്രതിഷേധം ശക്തമാക്കി ഇങ്ക്വിലാബ് മഞ്ച

ഹാദി വധം ; പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പോലീസ് ; പ്രതിഷേധം ശക്തമാക്കി ഇങ്ക്വിലാബ് മഞ്ച

സർക്കാരിന് തിരിച്ചടി ; ശബരിമല വിമാനത്താവളം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

സർക്കാരിന് തിരിച്ചടി ; ശബരിമല വിമാനത്താവളം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

ബാക്കി ബോളർമാർ വിക്കറ്റ് എടുക്കുമ്പോൾ സന്തോഷിക്കുന്നവർ അവന്റെ കാര്യം വരുമ്പോൾ ഒന്ന് ആലോചിക്കും, എല്ലാത്തിനും കാരണം ബോളറുടെ ആ പ്രശ്നം; സംഭവം ഇങ്ങനെ

ബാക്കി ബോളർമാർ വിക്കറ്റ് എടുക്കുമ്പോൾ സന്തോഷിക്കുന്നവർ അവന്റെ കാര്യം വരുമ്പോൾ ഒന്ന് ആലോചിക്കും, എല്ലാത്തിനും കാരണം ബോളറുടെ ആ പ്രശ്നം; സംഭവം ഇങ്ങനെ

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

ബിസിസിഐ ആ താരത്തോട് ചെയ്തത് ചതി തന്നെ, തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

ബിസിസിഐ ആ താരത്തോട് ചെയ്തത് ചതി തന്നെ, തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

ഇഷാനെയും സുന്ദറിനെയും ഒഴിവാക്കി പകരം അവന്മാരെ രണ്ടുപേരെയും ഉൾപ്പെട്ടിരുന്നെങ്കിൽ സെറ്റായേനെ, ലോകകപ്പ് ടീമിനെക്കുറിച്ച് വസീം ജാഫർ

ഇഷാനെയും സുന്ദറിനെയും ഒഴിവാക്കി പകരം അവന്മാരെ രണ്ടുപേരെയും ഉൾപ്പെട്ടിരുന്നെങ്കിൽ സെറ്റായേനെ, ലോകകപ്പ് ടീമിനെക്കുറിച്ച് വസീം ജാഫർ

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies