ധാക്ക : ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിലെ പ്രതികളെ കുറിച്ച് ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പോലീസ്. ഹാദിയുടെ പ്രസ്ഥാനമായ ഇങ്ക്വിലാബ് മഞ്ച പ്രതികളെ പിടികൂടാൻ യൂനുസ് സർക്കാരിന് 24 മണിക്കൂർ സമയം നൽകിയത് അവസാനിച്ചതിനുശേഷമാണ് ബംഗ്ലാദേശ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ 12നായിരുന്നു ധാക്കയിലെ ബിജോയ്നഗർ പ്രദേശത്ത് വെച്ച് റിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഹാദിക്ക് വെടിയേറ്റത്. സംഭവം നടന്ന് 10 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.
വെടിവെപ്പിൽ ഉൾപ്പെട്ട രണ്ടുപേരിൽ ഒരാൾ ഫൈസൽ കരീം മസൂദ് എന്ന വ്യക്തിയാണെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ ഇയാൾ എവിടെയാണെന്ന് കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല. സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും പരിശ്രമം തുടരുകയാണെന്നും ബംഗ്ലാദേശ് പോലീസ് അറിയിച്ചു. അതേസമയം ഇങ്ക്വിലാബ് മഞ്ച ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.











Discussion about this post