പൂനെ: മഹാരാഷ്ട്രയിൽ പരിശീലന വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പരിശീലകനും ട്രെയിനിയും സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. ലാൻഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് അപകടം നടന്നത്.പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന റെഡ് ബേർഡ് എന്ന ഫ്‌ലൈയിങ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ വിമാനമാണ് തകർന്നു വീണത്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണ് സംഭവിക്കുന്നത്. ഒക്ടോബർ 19ന് പുനെയിൽ പരിശീലന വിമാനം തകർന്ന് വീണിരുന്നു.
Discussion about this post