കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രതി ജയിൽ ചാടി. കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി അനസാണ് ജയിൽ ചാടിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഏഴ് മണിയോടെയായിരുന്നു അനസ് ജയിൽ ചാടിയത്. ജയിൽ മതിലിന്റെ കോടതിയോടു ചേർന്നുള്ള ഉയരം കുറഞ്ഞ ഭാഗത്ത് കൂടിയായിരുന്നു ഇയാൾ ചാടിപ്പോയത്. അനസിനെ കാണാനില്ലാത്തതായി വിവരം ലഭിച്ചയുടൻ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ബാലുശ്ശേരി സ്വദേശിയാണ് അനസ്. ഇയാളെ കണ്ടുകിട്ടുന്നവർ എത്രയും വേഗം കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്ന് പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.









