ലക്‌നൗ: ഉത്തർപ്രദേശിൽ പെൺ കുതിരയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് പേർ അറസ്റ്റിൽ. ബറേലി സ്വദേശികളായ ദേവേന്ദ്ര, റിസ്വാൻ, ആമിർ എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഇവർ കുതിരയെ പീഡിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ തുടർന്നായിരുന്നു സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അയൽവാസിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.
സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളായ മറ്റ് രണ്ട് പേർ ജില്ലവിട്ടുവെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയ്ക്ക് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഐപിസി, മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമം എന്നിവ പ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
Discussion about this post