ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ ജന്മശതാബ്ദി ദിനം ആചരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഭൈറോൺ സിംഗ് ഷെഖാവത്തിന്റേത് മാതൃകാപരമായ നേതൃത്വമായിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഭാരതീയർ എന്നും അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കുമെന്നും മോദി സൂചിപ്പിച്ചു.
രാഷ്ട്രീയ ഭിന്നതകൾക്ക് അപ്പുറം രാജ്യം ആദരവ് കൽപ്പിച്ചിരുന്ന വ്യക്തിയാണ് ഭൈറോൺ സിംഗ് ഷെഖാവത്തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദീർഘവീക്ഷണമുള്ള നേതാവും കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഭരണാധികാരിയുമായിരുന്നു. രാജസ്ഥാനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിച്ച ഒരു മികച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും മോദി സൂചിപ്പിച്ചു.
“ഭൈറോൺ സിംഗ് ജിയുമായി ഇടപഴകിയതിന്റെ എണ്ണമറ്റ ഓർമ്മകൾ എനിക്കുണ്ട്. 1990 കളുടെ തുടക്കത്തിൽ ഞാൻ പാർട്ടി സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ച സമയങ്ങളും ഏകതാ യാത്രയുടെ സമയവും ഇതിൽ ഉൾപ്പെടുന്നു. ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം ജലസംരക്ഷണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വളരെയധികം സംസാരിക്കുമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹത്തിന്റെ മികച്ച പിന്തുണ ലഭിച്ചിരുന്നു.” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.










Discussion about this post