നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. നമ്മളിൽ പലരും ഇത് നിത്യേന കളിക്കുന്നവരുമായിരിക്കും. അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത്.
നമുക്ക് സുപരിചിതമായ ചിത്രമാണ് ഇത്. നിറയെ ഇമോജികൾ ആണ് ഇതിലുള്ളത്. എന്നാൽ ഇതിൽ ഒരു ഇമോജി മാത്രം വ്യത്യസ്തമാണ്. ഈ ഒപ്റ്റിക്കൽ ഗെയിമിൽ ആ ഇമോജി കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്. കേൾക്കുമ്പോൾ എളുപ്പമെന്ന് തോന്നിയേക്കാം. എന്നാൽ കണ്ടെത്തുക ഒരൽപ്പം കഷ്ടമാണ്. നാല് സെക്കന്റിൽ വേണം നിങ്ങൾ ഒളിച്ചിരിക്കുന്ന ഒറ്റയാൻ ഇമോജി കണ്ടെത്താൻ. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾ ഇമോജി കണ്ടെത്തിയാൽ മികച്ച കാഴ്ച ശക്തിയും ഏകാഗ്രതയും നിങ്ങൾക്ക് ഉണ്ടെന്ന് വേണം മനസ്സിലാക്കാൻ.
തലച്ചോറുകളെയും കണ്ണുകളെയും കബളിപ്പിക്കുന്ന ചിത്രങ്ങളെയാണ് പൊതുവെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ എന്ന് പറയുന്നത്. അതായത് ഇത്തരം ചിത്രങ്ങളിൽ മറ്റൊരു ചിത്രം കൂടി ഒളിച്ചിരിക്കുന്നുണ്ടാകും. ആദ്യ കാഴ്ചയിൽ തന്നെ ഇത് കണ്ടെത്തുക പ്രയാസമാണ്. എന്നാൽ മികച്ച കാഴ്ചശക്തിയും ഏകാഗ്രതയും ഉള്ളവർക്ക് ഇതിന് കഴിയും. ഇതിന് പുറമേ നമ്മുടെ സ്വഭാവങ്ങൾ നിർവ്വചിക്കുന്നതിനും ഇത്തരം ചിത്രങ്ങൾക്ക് കഴിയും.
മുകളിൽ നിന്നും ഏഴാമത്തെ നിരയിൽ 14ാമതായിട്ടാണ് ഒറ്റപ്പെട്ട ഇമോജി ഉള്ളത്. ദിവസേന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ കളിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. നിത്യേന ഇത്തരം കളികളിൽ ഏർപ്പെടുന്നവർക്ക് മികച്ച ഏകാഗ്രത ഉണ്ടാകും.
Discussion about this post