കോട്ടയം : മദ്യലഹരിയിൽ ശല്യം ചെയ്ത മകനെ വെട്ടിക്കൊലപ്പെടുത്തിയതിന് വയോധികയായ അമ്മ അറസ്റ്റിൽ. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ഈ മാസം 20 നായിരുന്നു 73-കാരിയായ അമ്മ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നത്. ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് തിങ്കളാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു.
മദ്യ ലഹരിയിൽ ശല്യം ചെയ്യുന്നത് പതിവായതോടെയാണ് അമ്മ മകനെ കോടാലി കൊണ്ട് വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ അനുദേവൻ (45) മൂന്ന് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. മദ്യപിച്ചുള്ള മകന്റെ ശല്യം സഹിക്കാൻ വയ്യാതെയാണ് വെട്ടിയത് എന്ന് നേരത്തെ അമ്മ മൊഴി നൽകിയിരുന്നു.
സംഭവത്തിൽ ഇയാളുടെ അമ്മ സാവിത്രിയമ്മ (73)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post