ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച ഇന്‍സ്റ്റഗ്രാം. സബ്സ്ക്രിപ്ഷന് സേവനമായ വേരിഫൈഡ് അക്കൗണ്ടുള്ളവരുടെ ഉള്ളടക്കങ്ങള്‍ മാത്രം കാണാവുന്ന തരത്തിലുള്ള പുതിയ ഓപ്ഷന് ഫീഡാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നത്. നിലവില്‍ ഫോളോയിംഗ്, ഫേവറേറ്റ്സ് ഫീഡുകള്ക്കൊപ്പമാകും മെറ്റ വേരിഫൈഡ് എന്ന പേരില്‍ പുതിയ ഫീഡ് കൂടി ഉള്‍പ്പെടുത്തുക.
എന്നാല്‍ മെറ്റ വേരിഫൈഡ് അക്കൗണ്ടുകളുടെ പോസ്റ്റുകള്‍ മാത്രമാണോ അതോ ബ്ലൂ ടിക്ക് ലഭിച്ച എല്ലാവരുടേയും പോസ്റ്റുകള്‍ ഈ ഫീച്ചറിലൂടെ കാണാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് വേണ്ടി വേരിഫിക്കേഷന് സൗകര്യം അവതരിപ്പിച്ചതിന് പിന്നാലെ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും പെയ്ഡ് ഫേരിഫിക്കേഷനുള്ള സൗകര്യവും ഇന്‍സ്റ്റഗ്രാം ഒരുക്കിയിരുന്നു.
പണം നല്കി ഇന്‍സ്റ്റഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപയോക്താക്കളുടെയും ബ്രാന്‍ഡുകളുടെയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നതെന്നാണ് സൂചന. ഇതിലൂടെ ഇവരുടെ പോസ്റ്റുകള്‍ മാത്രമായി വേര്‍തിരിച്ചു സാധാ ഫീഡില്‍ വരാതെ പ്രത്യേക വിഭാഗമായി കാണാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.
നിലവില്‍ 599 രൂപയാണ് ഫേസ്ബുക്ക് വെബ്ബ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള മെറ്റ വെരിഫൈഡ് പ്രതിമാസ നിരക്ക്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് 699 രൂപയാണ് നിരക്ക്. വരിക്കാരാകുന്നവര്‍ക്ക് മെറ്റയുടെ അധിക സേവനങ്ങള്‍ ലഭിക്കുന്നതിനൊപ്പം നീല നിറത്തിലുള്ള വെരിഫിക്കേഷന് ചെക്ക്മാര്‍ക്കും ലഭിക്കും. വരുമാനം കണ്ടെത്തുന്നതിനായി, ട്വിറ്ററിനെ അനുകരിച്ചാണ് മെറ്റ ഈ സംവിധാനം അവതരിപ്പിച്ചത്.
Discussion about this post