ചെന്നൈ : രാജ്ഭവനിലെ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ പ്രതികരിച്ച് തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്നാട്ടിലെ യഥാര്‍ത്ഥ ക്രമ സമാധാന നിലയാണ് ഈ ആക്രമം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.
‘രാജ്ഭവന് നേരെ ഇന്ന് പെട്രോള്‍ ബോംബെറിഞ്ഞത് തമിഴ്നാട്ടിലെ യഥാര്‍ത്ഥ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നു. ക്രിമിനലുകള്‍ക്ക് തെരുവിലിറങ്ങി അക്രമം കാട്ടുന്നതിനായി ഡിഎംകെ ജനങ്ങളുടെ ശ്രദ്ധ അപ്രധാനമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരക്കിലാണ്’, അണ്ണാമലൈ കുറിച്ചു.
2022 ഫെബ്രുവരിയില്‍ ചെന്നൈയിലെ ബിജെപിയുടെ തമിഴ്നാട് ആസ്ഥാനം ആക്രമിച്ച അതേ വ്യക്തിയാണ് ഇന്ന് രാജ്ഭവന് ആക്രമിച്ചതും. തുടര്‍ച്ചയായ ഈ ആക്രമണങ്ങള്‍ ഡിഎംകെ സര്‍ക്കാരാണ് സ്പോണ്സര് ചെയ്യുന്നത്. എപ്പോഴും ചെയ്യുന്ന പോലെ എംകെ സ്റ്റാലിന് ഇപ്പോഴും ഈ വിഷയം വഴി തിരിച്ച് വിടാന്‍ തയ്യാറെടുക്കുകയാവുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബുധനാഴ്ച പകലാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പ്രധാന ഗേറ്റിന് മുന്നില്‍ രണ്ട് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞത്. പ്രതിയായ വിനോദിനെ അറസ്റ്റ് ചെയ്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. 2022-ല്‍ ചെന്നൈയിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞതിന് വിനോദ് അറസ്റ്റിലായിരുന്നു.
Discussion about this post