എറണാകുളം : കനത്ത മഴയെ തുടർന്ന് അങ്കമാലിയിൽ വെള്ളക്കെട്ട് രൂക്ഷം. ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ വെള്ളം ഗതാഗത തടസ്സം ഉണ്ടാക്കി. വെള്ളം കയറിയതിനെ തുടർന്ന് അങ്കമാലി മാർക്കറ്റ് റോഡ് താൽക്കാലികമായി അടച്ചു. പ്രദേശത്തെ മൂന്നു കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി.
അങ്കമാലിയിൽ മഴ ശക്തമായതോടെ ഒരു കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇടിഞ്ഞുവീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായങ്ങൾ ഉണ്ടായിട്ടില്ല. വെള്ളം ഒഴുകി പോകാതെ കെട്ടി നിന്നത് വഴിയാണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്.
അപ്രതീക്ഷിതമായ കനത്ത മഴയായിരുന്നു അങ്കമാലിയിൽ ഉണ്ടായത്. കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിക്കാതെ അങ്കമാലിയിൽ ശക്തമായ മഴയാണ് ലഭിച്ചത്.
Discussion about this post