ആലപ്പുഴ: എടിഎമ്മിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിം(60) ആണ് പിടിയിലായത്.
ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎമ്മിൽ പണം എടുക്കാൻ എത്തിയതാണ് പെൺകുട്ടി. ഈ സമയത്ത് സമീപത്തെ വർക്ക് ഷോപ്പിൽ ജോലിയെടുക്കുന്ന സലിം ലൈഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Discussion about this post