കൊച്ചി: ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കിയതെന്തിനെന്ന് ഹൈക്കോടതി. താരങ്ങളും പരിശീലകരും നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിഷയം അതീവ പ്രാധാന്യമുള്ളതാണെന്നും അതിനാൽ നാളെ തന്നെ ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, കേന്ദ്ര സർക്കാർ, അഡ്ഹോക് കമ്മിറ്റി, വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി. ഇവർക്ക് നോട്ടീസയക്കാനും കോടതി നിർദേശിച്ചു.
വോളിബോൾ ഫെഡറേഷനിലെ അധികാര തർക്കത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് ടീമുകളെ തെരഞ്ഞെടുക്കാൻ സമയം ലഭിച്ചില്ലെന്ന കാരണത്താലാണ് ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിൽ നിന്ന് വോളിബോൾ ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു. ആനന്ദ്, അൽന രാജ് റോലി പഥക് എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ഹർജി നൽകിയത്.
Discussion about this post