കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ടതിനെ ചൊല്ലി കൊച്ചിയിലെ ചിക്കിങ് ഔട്ട്‌ലെറ്റിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ അളവിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കം ഒടുവിൽ കത്തിയെടുത്ത് ഭീഷണിപ്പെടുത്തുന്നതിലേക്ക് നീങ്ങി. ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികളും റെസ്റ്റോറന്റ് മാനേജറും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പോലീസ് ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തു.
കൊച്ചിയിലെ ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളാണ് സാൻവിച്ചിൽ ചിക്കന്റെ അളവ് കുറവാണെന്ന് ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ റെസ്റ്റോറന്റ് അധികൃതർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാർത്ഥികളുടെ സഹോദരങ്ങളും മാനേജറും തമ്മിലായതോടെ പ്രശ്നം വഷളായി.













Discussion about this post