മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ദിവസം ചരിത്രപരമെന്ന് ബോളിവുഡ് താരം അനുപം ഖേർ. ക്ഷേത്രം വർഷങ്ങളായി ഹിന്ദുക്കൾ നടത്തിയ ഭരണഘടനാപരമായ പോരാട്ടങ്ങളുടെ പ്രതീകമാണ്. ഇത് ഹിന്ദുക്കളുടെ മനഃശക്തിയുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിൽ ആദ്യമായി പ്രാർത്ഥന നടത്തിയ ചലച്ചിത്രകാരൻ എന്ന നിലയിൽ അറിയപ്പെടുന്നത് അഭിമാനകരമാണ്. ക്ഷണിച്ചാലും ഇല്ലെങ്കിലും ഉദ്ഘാടന ദിവസം നിശ്ചയമായും ക്ഷേത്രദർശനം നടത്തും. അതിനായി 2024 ജനുവരി 22 എന്ന പുണ്യദിനത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും അനുപം ഖേർ വാർത്താ ഏജൻസിയോട് പറഞ്ഞു.
അതേസമയം അയോധ്യ രാമക്ഷേത്രം ഭക്തജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കുന്ന ദിവസം രാജ്യത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആർ എസ് എസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്ന ചടങ്ങിലെ വിശിഷ്ടാതിഥി. ജനുവരി 14 ന് മകരസംക്രാന്തിക്ക് ശേഷം പ്രതിഷ്ഠ കർമ്മങ്ങൾ ആരംഭിക്കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.
Discussion about this post