മുംബൈ: മഹാരാഷ്ട്രയിൽ നായയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആൾ അറസ്റ്റിൽ. നവി മുംബൈ സ്വദേശി സഞ്ജയ് കദം (43) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് എടുത്തു.
കഴിഞ്ഞ മാസമായിരുന്നു ഇയാൾ നായയെ ലൈംഗികമായി പീഡിപ്പിച്ചത്. ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയിലേക്ക് നായയെ കൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു. ഇത് അവിടെ താമസിക്കുന്ന ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാൾ സുഹൃത്തായ ആക്ടിവിസ്റ്റിനോട് ഇക്കാര്യം പറയുകയായിരുന്നു.
ആക്റ്റിവിസ്റ്റ് ആണ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. ദൃക് സാക്ഷിയിൽ നിന്നുൾപ്പെടെ പോലീസ് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സമാനമായ രീതിയിൽ മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Discussion about this post