ന്യൂഡൽഹി: 2023ലെ പോലീസ് അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായി നടന്ന ചടങ്ങിൽ വീരമൃത്യു വരിച്ച വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്). ന്യൂഡൽഹിയിലെ നാഷണൽ പോലീസ് മെമ്മോറിയലിൽ നടന്ന പരിപാടിയിൽ സിആർപിഎഫ് തങ്ങളുടെ വീരമൃത്യു വരിച്ച ധീരരായ സൈനികരുടെ കുടുംബങ്ങളെ ആദരിച്ചു.
സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സും (സിഎപിഎഫ്) സെൻട്രൽ പോലീസ് ഓർഗനൈസേഷനുകളും സംഘടിപ്പിച്ച ചടങ്ങിൽ
ധീരസേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ധീരതയ്ക്ക് മെഡലുകൾ ലഭിച്ച ഉദ്യോഗസ്ഥർ സ്‌കൂൾ കുട്ടികളുമായി തങ്ങളുടെ അനുഭവകഥകൾ പങ്കുവെച്ചു. കൂടാതെ, സിആർപിഎഫ് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത പ്രകടമാക്കുന്ന നിരവധി പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു.
പരിപാടിയിൽ സിആർപിഎഫിന്റെ ശൗര്യ ചക്ര, ധീര മെഡൽ ജേതാക്കളെ പോലീസ് സ്മാരകത്തിൽ ആദരിച്ചു. മുതിർന്ന സിആർപിഎഫ് ഉദ്യോഗസ്ഥർ ദേശീയ പോലീസ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
Discussion about this post