കൊച്ചി: കളമശ്ശേരിയിലുണ്ടായത് ആസൂത്രിതമായ ഭീകരാക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിറകില്ലെന്നും ഇ പി ജയരാജൻ പ്രതികരിച്ചു. സർക്കാർ ഗൗരവമായിട്ടാണ് ഇതിനെ കാണുന്നത്, ശക്തമായ നടപടി സ്വീകരിക്കും, ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ലെന്ന് ഇ പി ജയരാജൻ വ്യകതമാക്കി.
സർക്കാർ ഗൗരവമായിട്ടാണ് സംഭവത്തെ കാണുന്നത്. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയേയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കണം. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.
Discussion about this post