കൊച്ചി: നടൻ സുരേഷ് ഗോപിക്കൊപ്പം ഉള്ള ചിത്രം പങ്കുവച്ച് നടിയും യൂട്യൂറുമായ ശ്രീവിദ്യ. മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന കേസിന്റെ പശ്ചാത്തലത്തിലാണ് നടി, സുരേഷ് ഗോപിയെ സ്‌നേഹപൂർവ്വം ചുംബിക്കുന്ന ചിത്രം പങ്കുവച്ചത്. നടനെ പിന്തുണച്ച പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നടിക്കെതിരെ സൈബർ ആക്രമണവും ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേസിൽ മാദ്ധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. കോഴിക്കോട് നടക്കാവ് പോലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂർ നീണ്ടു. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ മാദ്ധ്യമപ്രവർത്തക മൊഴിയിൽ ആവർത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പോലീസ് മഹസർ തയ്യാറാക്കി.
Discussion about this post