തൃശ്ശൂർ: മീഡിയാ വൺ മാദ്ധ്യമപ്രവർത്തകയുടെ ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രവുമായി മകൻ മാധവ് . ഇൻസ്റ്റഗ്രാമിലാണ് അച്ഛനൊപ്പമുള്ള ചിത്രം മാധവ് സുരേഷ് പങ്കുവച്ചത്. ഇതിനൊപ്പം ഹൃദയഹാരിയായ കുറിപ്പും മാധവ് ഇൻസ്റ്റഗ്രാമിസൽ പങ്കുവച്ചിട്ടുണ്ട്.
സുരേഷ് ഗോപി കവിളിൽ കടിക്കുന്ന ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം സുരേഷ് ഗോപിയോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് കുറിപ്പ്. 99 ശതമാനം പ്രശ്‌നങ്ങളും എന്റെ ഓരേയൊരു പരിഹാരവും എന്നാണ് കുറിച്ചിരിക്കുന്നത്. നിങ്ങളിൽ ചിലർ ദൈവത്തിന്റെ കോടതിയിൽ വിലപിക്കപ്പെടുമെന്നും രണ്ടാമതായി കുറിച്ചിട്ടുണ്ട്.
ഹൃദയഹാരിയായ ചിത്രം നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. നിരവധി പേർ മാധവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും നിറയുന്നുണ്ട്.
സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഏറ്റവും ഇളയ മകനാണ് മാധവ് സുരേഷ്. പിതാവിന്റെയും സഹോദരൻ ഗോകുൽ സുരേഷിന്റെയും പാത പിന്തുടർന്ന് അഭിനയത്തിൽ മാധവ് സജീവം ആണ്. സുരേഷ് ഗോപിയും ശോഭനയും മുഖ്യവേഷത്തിൽ എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു മാധവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.












