എറണാകുളം : കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് വ്യക്തമാക്കി. കേസ് സ്വയം വാദിച്ചോളാം എന്നാണ് പ്രതി കോടതിയെ അറിയിച്ചത്. കേസ് അതീവ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഡൊമിനിക് മാർട്ടിനെ അടുത്ത മാസം 29 വരെ റിമാന്‍ഡില്‍ വിട്ടു.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് കോടതി ഇയാളെ റിമാൻഡിൽ വിട്ടിരിക്കുന്നത്. പോലീസിനെതിരെ പരാതിയില്ലെന്ന് പ്രതി കോടതിയിൽ വ്യക്തമാക്കി. പ്രതി അതീവ ബുദ്ധിശാലി ആണെന്നും ബോംബ് നിർമ്മിച്ചത് തനിച്ചാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
പ്രതി കുറ്റം പൂർണമായും സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് പ്രതിയുടെ മൊഴി സാഹചര്യ തെളിവുകളുമായി ഒത്തുപോകുന്നുണ്ടോ എന്നുള്ളതാണ് കളമശ്ശേരി സ്ഫോടന കേസിൽ പോലീസ് പരിശോധിക്കുന്നത്. അത്താണിയിലെ സ്വന്തം വീട്ടിൽ വച്ചാണ് പ്രതി ബോംബ് ഉണ്ടാക്കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോൾ കുപ്പിയും പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post