ബംഗളൂരു: കന്നഡ നടൻ ദർശൻ തൊങ്കുദീപയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ദർശന്റെ വളർത്തുനായ യുവതിയെ കടിച്ച സംഭവത്തിലാണ് കേസ് എടുത്തത്. യുവതിയുടെ പരാതിയിലാണ് നടപടി.
പ്രദേശവാസിയായ അമിത ജിന്ദാൽ എന്ന യുവതിയ്ക്കാണ് പരിക്കേറ്റത്. ദർശന്റെ അയൽവാസിയുടെ ബന്ധുവാണ് അമിത. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു ഇവർ. ഇതിനിടെയാണ് ദർശന്റെ വളർത്തു നായ്ക്കൾ ആക്രമിച്ചത്.
വാഹനത്തിൽ എത്തിയ യുവതി താമസസ്ഥലത്തെ ഒഴിഞ്ഞ സ്ഥലത്ത് ആയിരുന്നു പാർക്ക് ചെയ്തിരുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനായി ഇവിടെയെത്തിയ യുവതി വാഹനത്തിന് ചുറ്റും നായ്ക്കൾ നിൽക്കുന്നതാണ് കണ്ടത്. നായ്ക്കളുടെ കെയർ ടേക്കറും ഇവിടെയുണ്ടായിരുന്നു. ഭയന്ന പെൺകുട്ടി പട്ടിയെ മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെ ഇവർ തമ്മിൽ വാക്ക് തർക്കം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് നായക്കളുടെ കടിയേറ്റത്.
വയറ്റിലായിരുന്നു നായ്ക്കൾ കടിച്ചത്. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കെയർ ടേക്കർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 189ാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.+
Discussion about this post