നീണ്ട നാളുകൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലർ ചിത്രം ‘ഗരുഡൻ’ നവംബർ 3ന് തീയറ്ററുകളിലെത്തും. അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതിയ ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. അഞ്ചാം പാതിരക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചയ്യുന്ന ചിത്രമെന്ന പ്രത്യോതയും ‘ഗരുഡ’നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫൻ നിർമിക്കുന്ന ചിത്രം ഒരു ലീഗൽ ത്രില്ലർ ആണ്. ജിനേഷ് എം ആണ് ചിത്രത്തിന്റെ കഥ എഴുതിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്രീജിത്ത്സാരംഗ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിൽ സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.
കോ- പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. മേക്കപ്പ് -റോണക്സ് സേവ്യർ, ആർട്ട് -സുനിൽ കെ. ജോർജ്. കോസ്റ്റ്യൂം -സ്റ്റെഫി സേവ്യർ, പി ആർ ഓ -മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് -ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ. സ്റ്റിൽസ് -ശാലു പേയാട്. ഡിസൈൻസ് -ആന്റണി സ്റ്റീഫൻ.
Discussion about this post