കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. ആലക്കോട് ചിക്കാട് സ്വദേശി രാജന്(46) ആണ് മരിച്ചത്.ഡിസംബര്‍ ഒന്നിനു കെ.ടി. ജയകൃഷ്ണന് ബലിദാന ദിനത്തില്‍ പയ്യന്നൂരില്‍ ബിജെപി നടത്തിയ ജനശക്തി റാലിയില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ മടക്കാടിനു സമീപം ജീപ്പിനു നേരെയുണ്ടായ കല്ലേറിലാണ് രാജനു പരുക്കേറ്റത് .ആക്രമണത്തില്‍ ശരീരം തളര്‍ന്ന് തലയോട്ടിയില്‍ ഗുരുതരമായി പരിക്കേറ്റ രാജന് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Discussion about this post