കോട്ട: വീട്ടിലെ സോഫയ്ക്കുളളിൽ നിന്ന് പാമ്പിനെ പിടികൂടി. രാജസ്ഥാനിലെ കോട്ടയിൽ ബാബുലാൽ എന്നയാളുടെ വീട്ടിലാണ് അഞ്ച് അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷമാണ് പാമ്പിനെ പിടികൂടാനായത്.
വീട്ടുകാർ സ്വീകരണ മുറിയിൽ പതിവായി ഇരിക്കാറുള്ള സോഫയ്ക്കുള്ളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബാബുലാൽ സോഫയിൽ ഇരിക്കുമ്പോൾ അസാധാരണമായ ഒരു ശബ്ദം കേൾക്കുകയായിരുന്നു. ഇത് കേട്ട് സോഫ പരിശോധിച്ചപ്പോഴാണ് സോഫയുടെ പുറകുവശത്ത് പാമ്പിനെ കണ്ടെത്തിയത്.
വീട്ടുകാർ ശ്രമിച്ചിട്ടും പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ ആയതോടെ പ്രദേശത്തെ പാമ്പുപിടിത്തക്കാരനായ ഗോവിന്ദ് ശർമ്മയെ വിവരമറിയിച്ചു. ഇയാൾ ഒരുമണിക്കൂറോളം ശ്രമിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ വനത്തിൽ വിട്ടു. സോഫയ്ക്കുപിന്നിലെ കീറലിലൂടെയാണ് മൂർഖൻ ഉളളിൽ കടന്നതെന്നാണ് കരുതുന്നത്.
Discussion about this post