ന്യൂഡൽഹി: ഡൽഹിയിലെ അപകടകരമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്ന വായു മലിനീകരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഗവർണർ വികെ സക്‌സേന. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുമായും ഗവർണർ അടിയന്തര യോഗം വിളിച്ചു.
പിഎം2.5, പിഎം10 എന്നിവയുടെ തോത് അപകടകരമായ നിലയിലേക്കൊണ് എത്തിയിരിക്കുന്നത്. ഇത് ഡൽഹി നിവാസികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ, വാഹനങ്ങളിൽ നിന്നുള്ള പുക, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഡൽഹി വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ്. എഐക്യു പ്രകാരം വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മലനീകരണ തോത് 640 ആയി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളും പൊളിക്കൽ പ്രവർത്തനങ്ങളും പ്രദേശത്ത് നിരോധിച്ചു. മലിനീകരണമുണ്ടാക്കുന്ന ട്രക്കുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള മറ്റ് വാഹനങ്ങൾ,എന്നിവക്കും നിരോധനമേർപ്പെടുത്തി.
Discussion about this post