കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ നഞ്ചിയമ്മയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപി.അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് അഭ്യർത്ഥിച്ചത്. നഞ്ചിയമ്മയുടെ കാലിൽ വീണ് നമസ്‌കരിച്ച് നെറുകയിൽ ചുംബിക്കുകയും ചെയ്തതിന് ശേഷമാണ് സുരേഷ് ഗോപിയുടെ സ്‌നേഹപൂർവ്വമുള്ള അഭ്യർത്ഥന എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയെ എപ്പോഴും അഭിസംബോധന ചെയ്യാറുളളത്.
സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാർഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ഗോപിയോട് സംസാരിച്ച് തുടങ്ങിയത്. ഇത് കേട്ട അദ്ദേഹം തനിക്ക് കിട്ടിയ പൊന്നാട നഞ്ചിയമ്മയെ അണിയിക്കുകയും ചെയ്തു. സാറിനെ എനിക്ക് അറിയാം സാറിന്റെ വീട്ടിൽ വന്നിട്ടുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. ‘എന്റെ വീട്ടിൽ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാൻ പറഞ്ഞതല്ലേ… എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങിൽ പങ്കെടുക്കണം എന്നായിരുന്നു ഇതിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത്.
വരുന്ന വർഷം ജനുവരിയിൽ സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹമാണ്. അതിനായി ആളുകളെ ക്ഷണിക്കാനും ഒരുക്കങ്ങൾ നടത്താനുമുള്ള ഓട്ടത്തിലാണ് താരം.
Discussion about this post