കണ്ണൂർ : തലശ്ശേരി കോടതിയുമായി ബന്ധപ്പെട്ട ഏഴ് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധന ഫലത്തിലാണ് 7 പേർക്ക് കൂടി സിക വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഇതോടെ ആകെ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 8 ആയി.
തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ ഉള്ളവരാണ് സമാനമായ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നത്. കോടതി ജീവനക്കാർ, അഭിഭാഷകർ, ജഡ്ജിമാർ തുടങ്ങിയവർക്കെല്ലാം തന്നെ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ വ്യാഴം വെള്ളി ദിവസങ്ങളിൽ കോടതി അടച്ചിട്ടിരുന്നു.
തലശ്ശേരി കോടതിയുമായി ബന്ധപ്പെട്ട ഏതാണ്ട് നൂറോളം പേർക്കാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ഇതോടെയാണ് കോടതി അടച്ചിടാൻ തീരുമാനിച്ചത്. ശനിയാഴ്ച പരിശോധനാഫലം പുറത്തുവന്നതോടെയാണ് രോഗത്തിന് കാരണം സിക വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ചിക്കുൻഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകൾ തന്നെയാണ് സിക വൈറസ് ബാധ ഉണ്ടാക്കുന്നതും.
Discussion about this post