ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടയിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയുടെയും ഓസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാർ രാജ്യം സന്ദർശിച്ചു. മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ആണ് ഇസ്രായേൽ സന്ദർശിച്ചത്.
ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനെ രണ്ടു രാജ്യങ്ങളുടെയും മുൻ പ്രധാനമന്ത്രിമാർ കണ്ടു. ഹമാസ് ആക്രമണം നടത്തിയ തെക്കൻ ഗാസ അതിർത്തി നഗരങ്ങൾ ഇരുവരും സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുടെ സൈനികരുമായും ഇസ്രായേലിലെ തെക്കൻ കമ്മ്യൂണിറ്റികളുമായും അവർ കൂടിക്കാഴ്ച നടത്തും. നേരത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയിരിക്കുന്ന പൗരന്മാരുടെ കുടുംബങ്ങളെയും യുകെ, ഓസ്ട്രേലിയ മുൻ പ്രധാനമന്ത്രിമാർ സന്ദർശിക്കും. ബോറിസ് ജോൺസണിന്റെയും സ്കോട്ട് മോറിസണിന്റെയും സന്ദർശനത്തിന് ഐക്യരാഷ്ട്രസഭയിലെ മുൻ ഇസ്രായേലി അംബാസഡർ ഡാനി ഡാനോൻ ആതിഥേയത്വം വഹിച്ചു.
Discussion about this post