ഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്കെതിരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. അഴിമതി ആരോപണം ഉന്നയിച്ചതിന് ബി.ജെ.പി എം.പി കീര്‍ത്തി ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
അഴിമതി പുറത്തുകൊണ്ടുവരുന്നവരെ പാര്‍ട്ടിയും സര്‍ക്കാറും ചേര്‍ന്ന് അടിച്ചമര്‍ത്തി എന്ന സന്ദേശമായിരിക്കും ഈ നടപടി ജനങ്ങള്‍ക്ക് നല്‍കുക എന്ന് .യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ മുരളീ മനോഹര്‍ ജോഷിയുടെ വസതിയിലാണ് യോഗം നടന്നത്. മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശാന്തകുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജെയ്റ്റ്ലിയ്ക്കെതിരായ അഴിമതി ആരോപണവും , ആരോപണം ഉന്നയിച്ച പാര്‍ട്ടി എം.പി കീര്‍ത്തി ആസാദിനെ സസ്പെന്‍ഡ് ചെയ്ത നടപടിയും യൊഗത്തില് ചര്‍ച്ച ചെയ്തു.
Discussion about this post