ന്യൂഡൽഹി: എത്ര നേട്ടങ്ങൾ സ്വന്തമാക്കിയാലും തന്റെ നായകൻ സച്ചിൻ തെണ്ടുൽക്കർ മാത്രമായിരിക്കുമെന്ന് വിരാട് കോഹ്ലി. 49 ാം ഏകദിന സെഞ്ചുറി നേടി സച്ചിന്റെ റെക്കോഡിനൊപ്പം എത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ നിമിഷം തനിക്ക് ഏറെ പ്രിയപ്പെട്ടത് ആണെന്നും കോഹ്ലി പ്രതികരിച്ചു
ക്രിക്കറ്റ് തനിക്കൊരു വൈകാരിക യാത്രയാണ്. തന്റെ നായകന്റെ അതേ റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നു. അതിൽ അതിയായ സന്തോഷം ഉണ്ട്. തന്നെ സംബന്ധിച്ച് ഏറ്റവും പ്രത്യേകത നിറഞ്ഞ നിമിഷമാണ് ഇത്. സച്ചിന്റെ ബാറ്റിംഗ് കണ്ടാണ് താൻ വളർന്നത്. അദ്ദേഹത്തിന്റെ അത്ര ബാറ്റിംഗ് മികവ് ആർക്കും ഇല്ല. ബാറ്റിംഗിന്റെ കാര്യത്തിൽ താനൊരിക്കലും അദ്ദേഹത്തിന്റെയത്ര മികച്ചതല്ല. എന്തൊക്കെ സംഭവിച്ചാലും തന്റെ ഹീറോ സച്ചിനാണെന്നും കോഹ്ലി പറഞ്ഞു.
ക്രിക്കറ്റ് എന്നത് തനിക്ക് വൈകാരിക യാത്രയാണ്. എവിടെ നിന്നാണ് താൻ വന്നത് എന്ന് അറിയാം. ഇന്ന് താൻ ഇവിടെ നിൽക്കുകയും സച്ചിൻ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇത് തനിക്ക് വലിയ കാര്യമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ലോകകപ്പ് മത്സരത്തിലാണ് കോഹ്ലി 49 ാം സെഞ്ച്വറി തികച്ചത്. ഇതോടെയാണ് സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയത്. 119 പന്തിൽ ആയിരുന്നു കോഹ്ലിയുടെ സെഞ്ച്വറി.











