തിരുവണ്ണാമലൈ:അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് തമിഴ്‌നാട് പൊതുമരാമത്ത്, ഹൈവേ വകുപ്പ് മന്ത്രി ഇ വി വേലുവിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡ് നാലാം ദിവസവും തുടരുന്നു. മന്ത്രിയുടെ വസതിയിലും മന്ത്രിയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. കരൂർ ജില്ലയിലെ നാല് സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
ഇവി വേലുവിന്റെ മകൻ കമ്പന്റെ തിരുവണ്ണാമലയിലെ വസതിയിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി മുതലാണ് കമ്പന്റെ വസതിയിൽ റെയ്ഡ് ആരംഭിച്ചതെന്നു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവണ്ണാമലയിലുള്ള അരുണ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഡയറക്ടറാണ് കമ്പൻ.
ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, രാധ എഞ്ചിനീയറിംഗ് വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ ചെന്നൈയിലെ പത്തോളം സ്ഥലങ്ങളിൽ കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
Discussion about this post