റായിപൂര്‍ : ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലുണ്ടായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നടത്തിയ ഐഇഡി സ്ഫോടനത്തില്‍ ഒരു ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കോണ്‍സ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങള്‍ക്കും പരിക്ക്. പ്രകാശ് ചന്ദ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിളിനാണ് പരിക്കേറ്റത്. കാലുകള്‍ക്ക് പരിക്കേറ്റ പ്രകാശ് ചന്ദിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ചന്ദിനെ കൂടാതെ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍ക്കും നിസാരമായി പരിക്കേറ്റിരുന്നു.
ഛത്തീസ്ഗഢില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവവികാസം. ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം കാങ്കര്‍ ജില്ലയിലെ ഛോട്ടേബെട്ടിയ പോലീസ് സ്റ്റേഷനില്‍ നിന്ന് 04 പോളിംഗ് ടീമുകളുമായി റെംഗഘട്ടി രെംഗഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്ഫോടനം നടന്നത്.
ഛത്തീസ്ഗഢില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സംഭവവികാസം. 90 അംഗ നിയമസഭയില്‍ നവംബര്‍ 7, 17 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബറില്‍ നടക്കും.
Discussion about this post