ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 5.32 ഓട് കൂടിയായിരുന്നു ഭൂചലനം ഉണ്ടായത്. വലിയ പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. ആന്തമാൻ നിക്കോബാർ ദ്വീപിന്റെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല നിലവിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദിവസങ്ങൾക്ക് മുൻപ് നേപ്പാളിൽ അതിശക്തമായ ഭൂചലനം ഉണ്ടാകുകയും നിരവധി പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യയിൽ ഉൾപ്പെടെ പ്രകമ്പനം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ ഭൂചലനം അനുഭവപ്പെടുന്നത്.
Discussion about this post